Thursday 14 December 2017

മഴ , ചുഴലിക്കാറ്റ് ജില്ലയില്‍ കനത്ത നാശനഷ്ടം

By sruthy sajeev .01 Dec, 2017

imran-azhar

തിരുവനന്തപുരം. കന്യാകുമാരിക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നു കേരളത്തിന്റെ തെക്കന്‍ ജില്‌ളകളിലും മധ്യകേരളത്തിലും കനത്ത
മഴ. കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടവുമുണ്ടായി. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റ്
ഇപേ്പാള്‍ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയാണ്. അതിശകതമായ മഴയ്ക്കു സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. മേഖലയിലെ വൈദ്യുതി വിതരണം താറുമാറായി.
ന്യൂനമര്‍ദം ശകതിപെ്പട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്. തിരുവനന്തപുരം, കൊല്‌ളം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെ മലയോര
മേഖലകളില്‍ വൈകുന്നേരം ആറു മുതല്‍ രാവിലെ ഏഴുവരെയുള്ള സമയം യാത്രാ നിയന്ത്രണം ഏര്‍പെ്പടുത്തിയിട്ടുണ്ട്.
ലക്ഷദ്വീപില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുണ്ട്. തെക്കന്‍ തമിഴ്‌നാട്ടിലും കേരളത്തിലും അതിശക്തമായ മഴയുണ്ടാകുമെന്നാണു മുന്നറിയിപ്പ്.
ഇതേത്തുടര്‍ന്ന് ഇന്നുച്ചയ്ക്ക് 12നു ശേഷം തിരുവനന്തപുരം ജില്‌ളയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്‌ളം ജില്‌ളകളില്‍ ഇന്നലെ രാത്രി തുടങ്ങിയ
മഴ നിര്‍ത്താതെ തുടരുകയാണ്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപേ്പായ്ക്കു സമീപം മരം വീണ് ഒരാള്‍ക്കു പരുക്കേറ്റു. മൂന്നു
വാഹനങ്ങള്‍ക്കു നാശം സംഭവിച്ചു. കാറ്റിലും മഴയിലും പാറശാലയിലെ സ്‌കൂള്‍ ഉപജില്‌ളാ കലോല്‍സവവേദിയുടെ മേല്‍ക്കൂര തകര്‍ന്നു. അംബൂരിയില്‍ ഉരുള്‍പൊട്ടലുണ്ടായി.
പൊന്‍മുടി അടക്കം മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലക്കുള്ള യാത്ര നിരോധിച്ചു. ജില്‌ളയിലെ എല്‌ളാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നു. അടിമലതുറയില്‍നിന്നു
മത്സ്യബന്ധനത്തിനു പോയ ഏഴു വള്ളങ്ങളും വെട്ടുകാടുനിന്നു മത്സ്യബന്ധനത്തിനു പോയ ഒരാളെയും കാണാതായി. തിരുവനന്തപുരത്ത് കനത്ത മഴയിലും കാറ്റിലും മരം
കടപുഴകി വീണ് വഴുതക്കാട്ട് സ്‌കൂള്‍ കുട്ടിക്കും വിഴിഞ്ഞത്ത് സ്ത്രീക്കും ഗുരുതരമായി പരിക്കു പറ്റി. ശംഖുമുഖത്ത് പടയൊരുക്കത്തിന്റെ സമാപന വേദി കാറ്റത്ത് തകര്‍ന്നു.