Saturday 21 July 2018

ഞാന്‍ യുദ്ധത്തിന് തയ്യാര്‍...കിണ്ണം കാച്ചി ഡയലോഗുകള്‍ കൊണ്ട് കയ്യടി നേടി രജനീകാന്ത്

By Anju N P.31 Dec, 2017

imran-azhar

 

 

ചെന്നൈ: കയ്യടി നേടുന്ന പഞ്ച് ഡയലോഗുകള്‍ സിനിമയില്‍ മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള രജനി നടത്തിയ പ്രസംഗം നിറഞ്ഞ കയ്യടിയോടെയാണ് ആളുകള്‍ സ്വീകരിച്ചത്. തമിഴ്‌നാട് രാഷ്ട്രീയ ജീര്‍ണിച്ച അവസ്ഥയിലാണെന്നും ഈസ്ഥിത് മാറ്റിമറിക്കാനാണ് താന്‍ ഇത്തരമൊരു താരുമാനമെടുത്തതെന്നും രജനീകാന്ത് തുറന്നടിച്ചു.

 

രജനീകാന്തിന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

# ഞാന്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നു. ഞാന്‍ യുദ്ധത്തിനു തയാറാണ്. ഞാന്‍ തീര്‍ച്ചയായും രാഷ്ട്രീയത്തിലേക്കു ചുവടുവയ്പു നടത്തും. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഞാന്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കും.

 

# പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. അത് എനിക്കു ആവശ്യത്തില്‍ അധികമുണ്ട്. ഇവിടുത്തെ രാഷ്ട്രീയം ജീര്‍ണാവസ്ഥയിലാണ്. ജനാധിപത്യം നശിച്ചു. കഴിഞ്ഞ വര്‍ഷം ഇവിടെ സംഭവിച്ച രാഷ്ട്രീയ സംഭവ വികാസങ്ങള്‍ തമിഴ്‌നാടിന്റെ പേര് നശിപ്പിച്ചു.

 

# രാഷ്ട്രീയം ഇന്ന് കറ പുരണ്ടിരിക്കുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ അവസ്ഥയില്‍ നമ്മള്‍ തല കുന്പിടേണ്ട അവസ്ഥയിലാണ്. ഇത് ഏറെ കടുപ്പമാണെന്ന് എനിക്കറിയാം. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്‌പോള്‍ ജനങ്ങളുടെയും ദൈവത്തിന്റെയും അനുഗ്രഹം ഒപ്പമുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.

 

# ഇപ്പോള്‍ ഞാന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്നീടൊരിക്കലും എനിക്കതിനു കഴിയില്ല. എനിക്ക് പിന്നീട് കുറ്റബോധം തോന്നും. സാന്പ്രദായിയ രാഷ്ട്രീയത്തെ മാറ്റിമറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജാതിയും മതവും അകറ്റിനിര്‍ത്തുന്ന രാഷ്ട്രീയമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമുക്ക് ആത്മീയ രാഷ്ട്രീയമാണ് ആവശ്യം.

 

# അധികാരം കൈയാളുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇത് മാറ്റത്തിന്റെ സമയം. എനിക്ക് പടയാളികളെ വേണ്ട. സ്വന്തം നേട്ടത്തിനായല്ലാതെ തെറ്റുകളോട് പോരടിക്കുന്ന രക്ഷകരെയാണ് എനിക്ക് ആവശ്യം. ഇതിനു മേല്‍നോട്ടം വഹിക്കുന്ന ഒരാള്‍ മാത്രമായിരിക്കും ഞാന്‍.

 

# എല്ലാ ആരാധക സംഘങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. തമിഴ്‌നാടിന്റെ എല്ലാ കോണിലും നമ്മുടെ സാന്നിധ്യമുണ്ടാകണം.

 

# അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് ഞാന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. അതുവരെ രാഷ്ട്രീയം സംസാരിക്കരുതെന്നാണ് എനിക്ക് ആരാധകരോട് ആവശ്യപ്പെടാനുള്ളത്. ഇതിനു പകരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും രോഗാതുരമായ അവസ്ഥയെ കുറിച്ച് സംസാരിക്കുകയും വേണം.