Thursday 18 October 2018



ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാനുള്ള നിയമ നിര്‍മാണം; രാജ്‌നാഥ് സിംഗ്

By BINDU PP .23 Jul, 2018

imran-azhar

 

 

ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാനുള്ള നിയമ നിര്‍മാണത്തിന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചതായി കേന്ദ്രസര്‍ക്കാര്‍.നാലാഴ്ചയ്ക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കുക.പശുക്കടത്ത് ആരോപിച്ചും സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജപ്രചാരണങ്ങള്‍ കാരണവും രാജ്യത്ത് നിരവധി പേര്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായതോടെയാണ് ഇക്കാര്യത്തില്‍ ശക്തമായ നിയമം വേണമെന്ന ആവശ്യമുയര്‍ന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ആല്‍വാറില്‍ കാലിക്കടത്ത് ആരോപിച്ച്‌ ഒരാളെ തല്ലിക്കൊന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് നടത്തിയത്.