Tuesday 21 May 2019


രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു എ​ൻ​സി​പി​യു​ടെ വ​ന്ദ​ന ച​വാ​ൻ മ​ൽ​സ​രി​ക്കും

By Sooraj S.01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കു എൻസിപിയുടെ വന്ദന ചവാൻ മൽസരിക്കുമെന്ന് സ്ഥിതീകരിച്ചു. അതെസമയം ജെഡിയു എംപി ഹരിവംശ് നാരായണ്‍ സിംഗാണ് എൻഡിഎയുടെ സ്ഥാനാർഥി. വ്യാഴാഴ്ച്ചയാണ് തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്നത്. വന്ദന ചവാൻ പൂനെയിൽ മേയർ പദവിയിലിരുന്നിട്ടുള്ള വ്യക്തി കൂടിയാണ്. 245 അംഗങ്ങളുള്ള രാജ്യസഭയിൽ ഒരു സ്ഥാനാർഥിക്ക് വിജയിക്കാൻ വേണ്ടത് 123 വോട്ടാണ്. ശിവസേനയും അകാലിദളും ഒന്പതു സീറ്റുള്ള നവീൻ പട്നായിക്കിന്‍റെ ബിജു ജനതാദളും വോട്ടെടുപ്പ് ബഹിഷ്കരിച്ചാൽ വിജയിക്കാൻ വേണ്ട വോട്ടിന്‍റെ എണ്ണം 115 ആയി താഴും. ഈ സാഹചര്യത്തിൽ എൻ ഡി എയ്ക്ക് 110 പേരുടെ പിന്തുണ മാത്രമാണ് ഉള്ളത്. തെരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടമായിരിക്കും ഇരു സ്ഥാനാർത്ഥികളും കാഴ്ചവെയ്ക്കുക എന്ന നിഗമനത്തിലാണ് ഇരുപക്ഷവും.