Thursday 24 October 2019




ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനെതിരെ രാമചന്ദ്ര ഗുഹ

By Sooraj S .01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ആസൂത്രണം ചെയ്തുവെന്നാരോപിച്ച് വിപ്ലവ കവിയും മാവോയിസ്റ്റ് നേതാവുമായ വരവരറാവുവിനെ ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം എങ്ങും ആളിപ്പടരുകയാണ്. വരവരറാവുവിന്റെയും മറ്റ് ആക്ടിവിസ്റ്റുകളുടെയും അറസ്റ്റിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ. കേന്ദ്ര സർക്കാരിനെതിരെയും പോലീസിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് രാമചന്ദ്ര ഗുഹ ഉന്നയിച്ചത്. മഹത്മാഗാന്ധി ജീവിച്ചിരുന്നെങ്കിൽ മോദി സർക്കാർ അദ്ദേഹത്തെയും അറസ്റ്റ് ചെയ്യുമായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരവരറാവുവിനൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തകരായ അരുണ്‍ ഫെറേറ, വെര്‍നണ്‍ ഗൊസാല്‍വസ്, സൂസന്‍ എബ്രഹാം, ഗോവയില്‍ ദളിത് ബുദ്ധിജീവി ആനന്ദ് തെല്‍തുതെ, ഹൈദരാബാദില്‍ ക്രാന്തി, കാസിം, കുര്‍മിനാഥ്, സത്യനാരായണ, ഡല്‍ഹിയില്‍ ഗൗതം നാവലാഖ, സുധ ഭരദ്വാജ്, ജാര്‍ഖണ്ഡില്‍ സ്റ്റാന്‍ സ്വാമി എന്നിവരെയും മഹാരാഷ്‌ട്രാ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്‌ട്രാ പോലീസിന്റെ നയത്തെ ക്രൂരം അടിച്ചമർത്തൽ ആധിപത്യം അനിയന്ത്രിതം എന്നാണ് രാമചന്ദ്ര ഗുഹ വിശേഷിപ്പിച്ചത്.