Thursday 20 September 2018



രമേശ് ചെന്നിത്തലയും എംകെ മുനീറും ഇന്ന് മൂന്നാറിൽ

By Greeshma.G.Nair.28 Apr, 2017

imran-azhar

 

 

 

മൂന്നാർ : മന്ത്രി എംഎം മണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള യുഡിഎഫിന്റെ പ്രതിഷേധ സംഗമം ഇന്ന് മൂന്നാറില്‍ നടക്കും. വൈകീട്ട് മൂന്നിന് മൂന്നാറിൽ സംഘടിപ്പിച്ച സംഗമത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. എംകെ മുനീര്‍ എന്നിവര്‍ പങ്കെടുക്കും .

 

കഴിഞ്ഞ ദിവസം പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരപ്പന്തലിൽ ഉമ്മൻ ചാണ്ടി സന്ദർശനം നടത്തിയിരുന്നു .


മൂന്നാറിലെ പ്രാദേശി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു ഉമ്മന്‍ചാണ്ടി പൊമ്പിളൈ ഒരുമൈ സമരപ്പന്തലിലെത്തിയത്. പൊമ്പിളൈ ഒരുമൈ സമരം യുഡിഎഫ് ഏറ്റെടുത്തതായും ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചിരുന്നു.