Tuesday 19 March 2024




ബാലാവകാശ കമ്മീഷനെതിരേ ചെന്നിത്തല

By Sooraj Surendran.28 Dec, 2018

imran-azhar

 

 

തിരുവനന്തപുരം: വനിതാ മതിലുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പിണറായി സർക്കാർ നടത്തുന്ന വനിതാ മതിൽ പരിപാടിയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. ഇതേ തുടർന്ന് ബാലാവകാശ കമ്മീഷൻ രംഗത്ത് വന്നിരുന്നു. എന്നാൽ ബാലാവകാശ കമ്മീഷന്റെ നിലപാട് രാഷ്ട്രീയ ചായ്‌വോടെയുള്ളതാണെന്നും ചെന്നിത്തല പ്രതികരിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ തോൽവി മുന്നിൽകണ്ടുകൊണ്ട് എൽഡിഎഫ് വർഗീയ കക്ഷികളെ കൂട്ടുപിടിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വനിതാ മതിലിന്റെ പേരിൽ കുടുംബശ്രീകളെ വരുതിയിലാക്കാൻ ശ്രമിക്കുന്ന സർക്കാരിനെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.