Tuesday 19 March 2024




ദുരിതാശ്വാസ ക്യാമ്പിൽ നിന്നും മടങ്ങുന്നവർക്ക് 10000 രൂപാ വീതം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

By Sooraj S.01 Jan, 1970

imran-azhar

 

 

തിരുവനന്തപുരം:പ്രളയക്കെടുതിയുടെ ഫലമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ തിരികെ അവരവരുടെ വീടുകളിലേക്ക് മടങ്ങുമ്പോൾ ധന സഹായമായി 10000 രൂപ വീതം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാത്രമല്ല ദുരിത ബാധിതർക്ക് പ്രഖ്യാപിച്ച സഹായങ്ങൾ ഒന്നും തന്നെ ഇതുവരെയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്നവർക്ക് 50,000 രൂപ ഗ്രാന്‍റായി നൽകണമെന്നും കർഷക വായ്പകൾ എഴുതിത്തള്ളണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.