Tuesday 19 March 2024




തീ​വ്ര​വ​ർ​ഗീ​യ​ത ഉ​പ​യോ​ഗി​ച്ചേ ആ​ർ​എ​സ്എ​സി​നെ ത​ട​യാ​നാ​വൂ എ​ന്ന പി​ണ​റാ​യി​യു​ടെ വാ​ദം പ​രി​ഹാസ്യം: രമേശ് ചെന്നിത്തല

By Sooraj Surendran .30 Dec, 2018

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വനിതാ മതിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിൽ സാമൂഹിക ദ്രുവീകരണത്തിന് വഴിതെളിക്കുമെന്നും, ആർഎസ് എസിനെ തടയാൻ തീവ്രവർഗീയത ഉപയോഗിക്കേണ്ടി വരുമെന്ന പിണറായിയുടെ വാദം തീർത്തും പരിഹാസ്യമാണെന്നും ചെന്നിത്തല പ്രതികരിച്ചു. വനിതാ മത്തിലെന്ന പേരിൽ ഇടതുപക്ഷ സർക്കാർ സിപിഎം ,മതിലാണ് സൃഷ്ടിക്കാനിരിക്കുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു. വോത്ഥാനമൂല്യങ്ങളെ തകര്‍ത്തെറിയുന്നതാണ് വനിതാ മതിലെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല പ്രതികരിച്ചിരുന്നു. കേരളത്തില്‍ വനിതാ മതിലിന്റെ ആവശ്യകതയെ കുറിച്ച് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.