Tuesday 19 March 2024




ലാവ്ലിന്‍ കേസില്‍ ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണ

By sruthy sajeev .04 Nov, 2017

imran-azhar


കണ്ണൂര്‍. എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന സിബിഐ തീരുമാനം ബിജെപിയ
ും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി വിരുദ്ധ കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നു മാറിനില്‍
ക്കണമെന്ന സിപിഎം കേരള ഘടകത്തിന്റെ നിര്‍ബന്ധം ഇതിന്റെ പ്രത്യുപകാരമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

 

 

'സിബിഐ അപ്പീല്‍ നല്‍കിയിലെ്‌ളങ്കിലും ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ രക്ഷപെ്പടില്‌ള. പ്രതികളായ ഉദ്യോഗസ്ഥര്‍ നല്‍കിയ രണ്ടു റിട്ടുകള്‍ സുപ്രീംകോടതിയിലുണ്ട്. സിപിഎമ്മും ബിജെപിയും ചേര്‍ന്നു ശ്രമിച്ചാലും ലാവ്ലിന്‍ കേസ് തേച്ചുമാച്ചുകളയാന്‍ കഴിയില്‌ള. ലാവ്ലിന്‍ കേസില്‍ ഹൈക്കോടതി സിബിഐക്കെതിരെ രൂകഷവിമര്‍നമാണുയര്‍ത്തിയത്. എന്നിട്ടും അപ്പീല്‍ നല്‍കേണ്ടെന്ന തീരുമാനത്തിലൂടെ രാഷ്ര്ടീയ ഗൂഢാലോചന പുറത്തായിരിക്കുകയാണ്. സിബിഐയെ നരേന്ദ്ര മോദി രാഷ്ര്ടീയ ആവശ്യത്തിനു ദുരുപയോഗം ചെയ്യുകയാണെന്നതിന്റെ ഉദാഹരണം കൂടിയാണിത്.' രമേശ് ചെന്നിത്തല പറഞ്ഞു.

 


ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധസമരം വേണ്ടി വന്നാല്‍ യുഡിഎഫ് ഏറ്റെടുക്കും. പ്രാദേശിക നേതൃത്വം സമരരംഗത്തുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിച്ചു വേണം നടപ്പാക്കാന്‍. ചര്‍ച്ച നേരത്തേ നടത്തേണ്ടിയിരുന്നു. നഷ്ടപരിഹാരം വര്‍ധിപ്പിക്കാമെന്നു ഗെയില്‍ സമ്മതിച്ചതു സമരം വിജയിച്ചതിനു തെളിവാണ്. മുക്കത്തെ നന്ദിഗ്രാമാക്കാനാണു ശ്രമമെങ്കില്‍ എതിര്‍ക്കും. കേരള മുഖ്യമന്ത്രിക്കു ബുദ്ധദേവിന്റെ ഗതി വരരുത്. രമേശ് ചെന്നിത്തല പറഞ്ഞു.