Sunday 09 December 2018


ജനങ്ങളെ തല്ലിച്ചതച്ച്‌ അവരുടെ ഭൂമി തട്ടിപ്പറിക്കുന്ന മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതി അവസാനിക്കണം: രമേശ് ചെന്നിത്തല

By BINDU PP .06 Apr, 2018

imran-azhar

 

 

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.ജനങ്ങളെ തല്ലിച്ചതച്ച്‌ അവരുടെ ഭൂമി തട്ടിപ്പറിക്കുന്ന മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതി അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി ചര്‍ച്ച നടത്തി പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് പകരം പോലീസിനെ ഉപയോഗിച്ച്‌ അവരെ അടിച്ചമര്‍ത്തുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ല. ദേശീയപാത വികസനത്തിനായി അലൈന്‍മെന്റ് മാറ്റിയപ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ രീതിയിലായിരുന്നില്ല സര്‍ക്കാര്‍ അവരെ നേരിടേണ്ടിയിരുന്നത്.സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തെ യാതൊരു ദയവുമില്ലാതെ പൊലീസ് മര്‍ദ്ദിച്ചു. പിഞ്ചു കുഞ്ഞുങ്ങളടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. വീടുകളിലേക്ക് കടന്നു കയറിയും പൊലീസ് അക്രമം അഴിച്ചു വിട്ടു.