Wednesday 19 September 2018



സൈന്യത്തെ വിളിക്കണമെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി തന്നെ പുച്ഛിച്ചു തള്ളിയെന്ന് ചെന്നിത്തല

By BINDU PP.18 Aug, 2018

imran-azhar

 

 

തിരുവനന്തപുരം: മഴക്കെടുതിയിൽപെട്ട് കിടക്കുന്നവരെ സംരക്ഷിക്കുന്നതിനായി ദുരഭിമാനം മാറ്റി നിർത്തി രക്ഷാചുമതല പൂര്‍ണ്ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. താൻ ഈ കാര്യം മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചതാണ് എന്നാൽ തന്നെ അദ്ദേഹം പുച്ഛിച്ചു തള്ളിയെന്ന് ചെന്നിത്തല പറഞ്ഞു. പ്രളയക്കെടുതി നമ്മെ ബാധിച്ചുതുടങ്ങിയിട്ട് ഇത് നാലാം ദിവസമാണ്. സംസ്ഥാനത്തുടനീളം അതിദയനീയമായ കാഴ്ചയാണു കാണാനാവുന്നത് .ഇൗ ദീന രോദനങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായരായി നോക്കി നില്‍ക്കാനേ നമുക്ക് കഴിയൂ.രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റുകളുടെയും ബോട്ടുകളുടെയും എണ്ണം പറഞ്ഞിരിക്കാതെ എത്ര സൈന്യത്തെയാണ് ഇവിടേക്ക് ആവശ്യമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയക്കെടുതിയിൽ ജനം വലഞ്ഞുതുടങ്ങിയിട്ട് നാലു ദിവസമായിട്ടും കാര്യമായ പരിഹാരമുണ്ടാക്കാൻ കഴിയാത്തത് വേദനാജനകമാണ്. ഇത്തരം ദയനീയമായ ഒരു അവസ്ഥ കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.