Friday 24 November 2017

ദി​ലീ​പ് സി​നി​മ ലോ​ക​ത്തി​നും കേ​ര​ള​ത്തി​നും അ​പ​മാ​ന​മാ​ണെന്ന്: രമേശ് ചെ​ന്നി​ത്ത​ല

By BINDU PP.11 Jul, 2017

imran-azhar



 

കണ്ണൂർ : പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിർണായക അറസ്റ്റ് ഇന്നലെ നടന്നു.നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിലൂടെ ദിലീപ് കേരള സമൂഹത്തോട് ചെയ്ത ഏറ്റവും വലിയ തെറ്റാണ് പുറത്ത് വന്നിരിക്കുന്നത്. അദ്ദേഹത്തെ പോലൊരു നടൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കൃത്യമാണ് ചെയ്തിരിക്കുന്നതെന്നുംരമേശ് ചെന്നിത്തല പറഞ്ഞു. നടൻ ദിലീപ് സിനിമ ലോകത്തിനും കേരളത്തിനും അപമാനമാണ് വരുത്തിവച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.താര സംഘടനയായ "അമ്മ' പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. "അമ്മ' എന്ന സംഘടന ഉടനടി പിരിച്ചുവിടണം. ഈ സംഘടന ഒരു കാര്യവും കൊണ്ടില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്‍റിനും മുകേഷിനും ഗണേഷിനും തൽസ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടു. ഈ കാര്യത്തിൽ അന്വേഷണത്തിന് ആദ്യം വിധേയരാകേണ്ട വ്യക്തികൾ ഇവർ മൂവരുമാണ്. ക്രൂരകൃത്യത്തിന് ക്വട്ടേഷൻ എടുത്ത പൾസർ സുനി 10 വർഷത്തോളം മുകേഷിന്‍റെ ഡ്രൈവറായിരുന്നു. അതുകൊണ്ട് പ്രതിയുടെ പശ്ചാത്തലമറിയാൻ മുകേഷിനെയും ചോദ്യം ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.