Sunday 20 January 2019


മൂ​ന്നാ​റി​ലെ പ്ര​ധാ​ന ഭൂ​മി​ കൈയേറ്റക്കാർ സി​പി​എ​മ്മു​കാ​രാ​ണെന്ന്:രമേശ് ചെന്നിത്തല

By BINDU PP.12 May, 2017

imran-azhar

 

തിരുവനന്തപുരം: റവന്യൂ മന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാർ വിഷയത്തിലാണ് റവന്യൂ മന്ത്രിയെ വെല്ലുവിളിച്ച് ചെന്നിത്തല.മൂന്നാറിലെ പ്രധാന ഭൂമി കൈയേറ്റക്കാർ സിപിഎമ്മുകാരാണെന്നും ചെന്നിത്തല ആരോപിച്ചു. കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ സർക്കാർ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പി.ടി. തോമസ് എംഎൽഎ നൽകിയ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. ഇതു പരിഗണിച്ചപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വെല്ലുവിളി.മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പ്രതിപക്ഷത്തിന് മറുപടി നൽകിയിരുന്നു.