Sunday 23 July 2017

ദിലീപിനെതിരെ തെളിവുകളിലാതെയാണ് അറസ്റ്റു ചെയ്തതെന്ന് : രാംകുമാർ

By BINDU PP.14 Jul, 2017

imran-azhar



 

 

കൊച്ചി : പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെതിരെ സാക്ഷികൾ ഉണ്ടെങ്കിൽ എന്തിനാണ് മാപ്പുസാക്ഷിയെന്നു ദിലീപിന്‍റെ അഭിഭാഷകൻ രാംകുമാർ. ദിലീപിനെതിരെ കേസിൽ ശക്തമായ സാക്ഷികളില്ലാത്തതുകൊണ്ടാണ് പോലീസ് മാപ്പുസാക്ഷികളെ തേടുന്നത്. കേസിലെ മുഖ്യ പ്രതിയായ സുനിൽ കുമാറിന്‍റെ മൊബൈൽ ഫോണ്‍ കണ്ടെത്തി കൊടുക്കേണ്ടത് 11ാം പ്രതിയുടെ ചുമതലയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീപിനെതിരെ തെളിവുകളിലാതെയാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതെന്നും പ്രതിഭാഗം ഇന്ന് കോടതിയിൽ വാദിച്ചിരുന്നു. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. അതിനാൽ ദിലീപിനെ മൂന്നു ദിവസം കൂടി കസ്റ്റഡിയിൽ വിടണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഇതിനെതിരെയാണ് ഒന്നാം പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെത്തി കൊടുക്കേണ്ട ചുമത മറ്റു പ്രതികൾക്ക് ഇല്ലെന്നും രാംകുമാർ കോടതിയിൽ അറിയിച്ചത്.