Tuesday 19 February 2019


റാഞ്ചിയിൽ രണ്ട് പട്ടിണി മരണം

By BINDU PP .05 Jun, 2018

imran-azhar



 

റാഞ്ചി: റാഞ്ചിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ട് പട്ടിണി മരണം. സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി രഘുബർ ദാസ് ഉത്തരവിട്ടു. കഴിഞ്ഞ തിങ്കളാഴ്ച ഛാത്ര ജില്ലയിലെ ഇഖോരി സ്വദേശിനിയായ മീന മുഷാർ (45) ആണ് പട്ടണി മൂലം ആദ്യം മരിച്ചത്.മരണം പട്ടിണി മൂലമാണെന്ന് ഇവരുടെ മകൻ ഗൗതം മുഷാർ ആരോപിച്ചിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ കാരണം വ്യക്തമാകു. പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് മീന വീട് പുലർത്തിയിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വരുമാനമൊന്നുമില്ലായിരുന്നെന്ന് ഗൗതം പറഞ്ഞു.മരണത്തിനു മുമ്പ് നാലു ദിവസം അമ്മ ഭക്ഷണം കഴിച്ചിരുന്നില്ല. തിങ്കളാഴ്ച അവശനിലയിലായതോടെ താൻ തോളിലെടുത്താണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രക്ഷിക്കാനായില്ല- ഗൗതം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ടാമത്തെ മരണം സംഭവിച്ചത്.