Sunday 31 May 2020




എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പത്തൊമ്പതുകാരന്‍ പിടിയില്‍

By online desk.05 Apr, 2020

imran-azhar

 

ലഖ്നൗ: ലോക്ക് ഡൗണിനിടെ ഉത്തര്‍പ്രദേശില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പത്തൊമ്പതുകാരന്‍ പിടിയില്‍. മരിച്ച പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായ പ്രതി. കഴിഞ്ഞ ദിവസം രാത്രിയാണ് എട്ടു വയസുകാരിയെ ഗുരുതരാവസ്ഥയില്‍ സലര്‍പൂരില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയുടെ നില ഗുരുതമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചു. നലന്ദ വിഹാര്‍ സ്വദേശികളാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. പൊലീസ് പിടിയിലായ പ്രതി ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് സമ്മതിച്ചു.