Tuesday 17 September 2019




കഴക്കൂട്ടത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

By anju.08 Feb, 2019

imran-azhar


തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അയല്‍വായിയായ യുവാവ് അറസ്റ്റില്‍. കഴക്കൂട്ടത്താണ് സംഭവം. കുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന യുവാവ് കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂള്‍ അധികൃതരുടെ ഇടപെടലിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടി .പ്രതി മുന്‍പും സമാനമായ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു .