Thursday 02 April 2020




ലൗജിഹാദില്‍ കുടുക്കി പീഡനം: വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണി, നീതി തേടി കാസര്‍കോട് സ്വദേശി

By online desk.07 Jan, 2020

imran-azhar

 

 

ബെംഗളൂരു: കോഴിക്കോട് സ്വദേശിയായ 18 വയസുകാരിയായ യുവതിയെ മൂവർസംഘം ലൗജിഹാദില്‍ കുടുക്കി ബലാത്സംഗത്തിനിരയാക്കി. ഇസ്ലാമിലേക്ക് മതം മാറിയില്ലെങ്കിൽ പീഡന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തുന്നതായും കോഴിക്കോട് സ്വദേശിയായ പെൺകുട്ടി പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് നീതി തേടി യുവതി കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ സമീപിച്ചു. മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍ വെച്ചാണ് പെൺകുട്ടി പീഡനത്തിനിരയാകുന്നത്. ഹിന്ദുവായ പെൺകുട്ടിയും, സഹോദരനും ഇസ്ലാം മതം സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

 

രണ്ട് ബാഗളൂര്‍ സ്വദേശികള്‍ക്കും ഒരു മലയാളിക്കും എതിരെയാണ് യുവതിയുടെ പരാതി. സംഭവത്തില്‍ പരപ്പന അഗ്രഹാര സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബെംഗളൂരു ക്രൈം വിഭാഗം ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീലിനാണ് അന്വേഷണ ചുമതല. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു സ്വദേശി അന്‍സാര്‍ എന്നയാളും പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശി ടി.കെ റിഷാദ് എന്നിവരെ അറസ്റ്റ് ചെയ്തതായാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. കര്‍ണാടക- കേരള അതിര്‍ത്തിയില്‍ മലയാളി പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ കുടുക്കി പീഡിപ്പിച്ച് മതം മാറ്റുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ശോഭാ കരന്തലജെ പ്രതികരിച്ചു.