Sunday 17 February 2019


പീഡനക്കേസിൽ കോൺഗ്രസ് ഐ ടി സെൽ അംഗം അറസ്‌റ്റിൽ

By Sooraj S .01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: പീഡനക്കേസിൽ കോൺഗ്രസ് ഐ ടി സെൽ അംഗത്തെ പോലീസ് പിടികൂടി. ജൂലായ് മൂന്നിനാണ് ഇത്തരത്തിൽ സംഭവം ഉണ്ടായത്. മുൻ സഹപ്രവർത്തകയെയാണ് കോൺഗ്രസ് ഐ ടി സെൽ അംഗമായ ചിരാഗ് പട്‌നായിക്കിനെയാണ് പോലീസ് പിടികൂടിയത്. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം പോലീസ് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ഐ ടി സെല്ലിൽ പട്‌നായിക്കിനൊപ്പം ജോലിചെയ്തിരുന്ന പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പീഡനം നടന്ന ശേഷം പെൺകുട്ടി ഇവിടെ നിന്നും രാജിവെച്ച് പുറത്തുപോകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സോഷ്യൽ മീഡിയ മേധാവി ദിവ്യാ സ്പന്ദ തയ്യാറായില്ലെന്നും പരാതികൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ പരാതികൾ ഉണ്ടായ സാഹചര്യത്തിൽ കാര്യക്ഷമമായി കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടണമെന്ന് ബിജെപി ഡൽഹി പോലീസിനോട് ആവശ്യപ്പെടുകയുണ്ടായി.