Tuesday 22 January 2019


പീഡനത്തിൽ മനംനൊന്ത് യുവതിയുടെ ആത്മഹത്യാ ശ്രമം: നില അതീവ ഗുരുതരം

By Sooraj Surendran.22 Oct, 2018

imran-azhar

 

 

ജയ്പൂർ: ജയ്‌പൂരിലെ മുഹാനയിൽ ബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. നേപ്പാൾ സ്വദേശിയായ 23കാരിയായ യുവതിയാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും നഗ്നയായി താഴേക്ക് ചാടിയത്. യുവതിയെ ഉടൻ തന്നെ ജയ്‌പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോകേഷ് സെയ്നി (19), കമൽ സെയ്നി (24) എന്നിവരെ ജയ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ചയാണ് യുവതിയെ ഇരുവരും ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കുന്നത്. എസ്എച്ച്ഒ ദേവേന്ദ്ര കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.