Thursday 02 April 2020




ജീവനക്കാരിയെ പീഡിപ്പിച്ച ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

By online desk .27 Feb, 2020

imran-azhar

 

 

മൂവാറ്റുപുഴ: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് നിര്‍ബന്ധിച്ചു മതം മാറ്റാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ പ്രതി പിടിയില്‍. മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ട്രാവല്‍ ഏജന്‍സി നടത്തി വരുന്ന പേഴക്കാപ്പിള്ളി കുളക്കാടന്‍കുഴിയില്‍ അലിയാര്‍ (അലി-49) ആണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്.

 

ഇക്കഴിഞ്ഞ 18ന് ഇയാള്‍ക്കെതിരേ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിലില്‍ ടൂര്‍ ഏജന്‍സിയില്‍ ജോലിക്കെത്തിയ തന്നെ ഒന്നര വര്‍ഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂരു, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പിന്നീട് മതം മാറ്റാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. തുടര്‍ന്ന് യുവതി ജോലി ഉപേക്ഷിച്ചു. ജോലിക്ക് വരാതായതോടെ സ്ഥാപന ഉടമ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മതം മാറിയാല്‍ സ്ഥാപന ഉടമ സാമ്പത്തിക സഹായവും സഹോദരിക്ക് വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്ത പൊലീസ് പ്രതിയെ തെളിവെടുപ്പിനായി വാഗമണ്ണിലേക്ക് കൊണ്ടുപോയി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.