Wednesday 19 September 2018



ആ​ർ.​കെ.​പ​ച്ചൗ​രി​ക്കെ​തി​രേ ലൈംഗിക പീഡനത്തിന് കുറ്റം ചുമത്താൻ കോടതി ഉത്തരവ്

By Sooraj Surendran.14 Sep, 2018

imran-azhar

 

 

ന്യൂ ഡൽഹി: ടെരിയുടെ മുൻ ഡയറക്ടറായ ആർ.കെ.പച്ചൗരിക്കെതിരേ ലൈംഗിക പീഡനത്തിന് കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു. 2015ൽ ആൺ ആർ.കെ.പച്ചൗരിക്കെതിരേ യുവതി ലൈംഗിക പീഡനത്തിന് പരാതി നൽകുന്നത്. തുടർന്ന് നിരവധി സ്ത്രീകളാണ് ആർ.കെ.പച്ചൗരിക്കെതിരേ പരാതി നൽകിയത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ .പച്ചൗരി മുൻ‌കൂർ ജാമ്യം എടുക്കുകയായിരുന്നു. എന്നാൽ എനർജി റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാനത്ത് നിന്നും പച്ചൗരിയെ ഡയറക്ടർ സ്ഥാനത്തുനിന്നും പുറത്താക്കുകയായിരുന്നു. ഡൽഹിയിലെ സാകേത് കോടതിയാണ് ആർ കെ പച്ചൗരിക്കെതിരെ കുറ്റം ചുമത്താൻ നിർദേശം നൽകിയത്.