Thursday 27 January 2022




ഹാർദ്ദിക് പാണ്ഡ്യയും, മുനാഫ് പട്ടേലും ലൈംഗികമായി പീഡിപ്പിച്ചു; പീഡനപരാതിയുമായി ദാവൂദ് ഇബ്രാഹിൻ്റെ സഹായിയുടെ ഭാര്യ

By സൂരജ് സുരേന്ദ്രന്‍.13 Nov, 2021

imran-azhar

 

 

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദ്ദിക് പാണ്ഡ്യക്കും, മുൻ ഇന്ത്യൻ താരം മുനാഫ് പട്ടേലിനുമെതിരെ ദാവൂദ് ഇബ്രാഹിൻ്റെ സഹായി റിയാസ് ഭാട്ടിയുടെ ഭാര്യ രംഗത്ത്.

 

ഇരുവരും തന്നെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് റെഹ്‌നുമയുടെ പരാതി. ഒന്നര മാസം മുൻപാണ് ഇവർ പരാതി നൽകിയത്.

 

2021 സെപ്റ്റംബർ 24ന് നൽകിയ പരാതിയിൽ സംഭവം നടന്ന സ്ഥലമോ തീയതിയോ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. റിയാസ് ഭാട്ടി മദ്യ ലഹരിയിൽ പലർക്കുമൊപ്പം തന്നെ കിടക്ക പങ്കിടാൻ നിർബന്ധിച്ചതായും റെഹ്‌നുമ പറഞ്ഞു.

 

ബിസിനസ് രംഗത്തെ പ്രമുഖർ ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ടെന്നും അവർ പറഞ്ഞു. ഐപിഎലിൻ്റെ മുൻ ചെയർമാൻ രാജീവ് ശുക്ലക്കെതിരെയും റെഹ്നുമ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

 

2016ൽ റിയാസിൽ നിന്ന് വേർപെട്ട് ഒറ്റക്ക് താമസിക്കാൻ തുടങ്ങിയെങ്കിലും 2019ൽ തന്നെ തട്ടിക്കൊണ്ടുപോയി വീണ്ടും ലൈംഗികബന്ധത്തിനു നിർബന്ധിച്ചെന്നും റെഹ്‌നുമ പറഞ്ഞു.

 

പോലീസിൽ പരാതി നൽകിയിട്ടും തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.