By vaishnavi .24 Jan, 2021
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച അയല്‍വാസിക്കെതിരെ പരാതി. നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ അയല്‍വാസിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത് . പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ നിരവധി തവണ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. 30 വയസുകാരന് എതിരെയാണ് പരാതിനല്‍കിയിരിക്കുന്നത്. മജിസ്ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.