Friday 29 May 2020




റേഷന്‍ 30 വരെ വിതരണം ചെയ്യും

By Online Desk .01 Apr, 2020

imran-azhar


തിരുവനന്തപുരം: ഏപ്രില്‍ 20ന് അകം റേഷന്‍ വിതരണം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ റേഷന്‍ വിതരണം 30 വരെ നീട്ടാന്‍ നടപടി സ്വീകരിക്കും. റേഷന്‍ കടകളില്‍ തിക്കും തിരക്കും ഒഴിവാക്കാന്‍ കാര്‍ഡ് നമ്പറിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റേഷന്‍ വിതരണത്തിന്റെ ആദ്യ ദിവസമായ ഇന്ന് (1.04.2020) ഉച്ചവരെ ഏഴര ലക്ഷം പേര്‍ റേഷന്‍കടകളില്‍ നിന്ന് ധാന്യം വാങ്ങി. എ.എ.വൈ കാര്‍ഡ് ഒന്നിന് 30 കിലോഗ്രാ അരിയും അഞ്ച് കിലോഗ്രാം ഗോതമ്പുമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. മുന്‍ഗണനാവിഭാഗത്തില്‍ ഒരു അംഗത്തിന് നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി നല്‍കുന്നുണ്ട്. മുന്‍ഗണനേതര വിഭാഗത്തിലെ സബ്സിഡി വിഭാഗത്തിന് ഒരു കുടുംബത്തിന് കുറഞ്ഞത് 15 കിലോ ധാന്യം സൗജന്യമായി നല്‍കും. സബ്സിഡിയില്ലാത്ത വിഭാഗത്തില്‍ ഏഴില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന് ഒരാള്‍ക്ക് രണ്ടു കിലോഗ്രാം ധാന്യമെന്ന കണക്കില്‍ ലഭിക്കും. കേന്ദ്രം പ്രഖ്യാപിച്ച ധാന്യത്തിന്റെ വിതരണം 20ന് ശേഷം ആരംഭിക്കും. വൈദ്യുതീകരിച്ച വീടുകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും നല്‍കും. വെള്ള, നീല കാര്‍ഡുകളുള്ളവര്‍ക്ക് മൂന്നു കിലോഗ്രാം ആട്ടയും നല്‍കും.