Thursday 27 January 2022




വിഴിഞ്ഞത്ത് റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; എക്‌സൈസിന്റെ റെയ്ഡ്

By vidya.05 Dec, 2021

imran-azhar

തിരുവനന്തപുരം: വിഴിഞ്ഞത്ത് റിസോര്‍ട്ടില്‍ എക്‌സൈസിന്റെ റെയ്ഡ്.റിസോര്‍ട്ടില്‍ നിന്ന് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ ലഹരിപാര്‍ട്ടി ഞായറാഴ്ച ഉച്ചവരെ ഉണ്ടായിരുന്നതായാണ് വിവരം.

 

റേവ് പാര്‍ട്ടി സംഘടിപ്പിച്ചെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

 

ബെംഗളൂരുവില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റാണ് റെയ്ഡ് നടത്തിയത്.പരിശോധന ഇപ്പോഴും തുടരുകയാണ്.