Saturday 31 October 2020




2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി; ഔദ്യോഗികമായി സ്ഥിരീകരിച്ച് റിസർവ് ബാങ്ക്

By Sooraj Surendran.26 Aug, 2020

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് നോട്ട് നിരോധനത്തിന് പിന്നാലെ കേന്ദ്രസർക്കാർ ആഘോഷപൂർവം പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് റിസർവ് ബാങ്ക്. 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ മുപ്പത്തി മൂവായിരത്തി 632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 ൽ ഇത് മുപ്പത്തി രണ്ടായിരത്തി 910 ലക്ഷവും. എന്നാൽ 2019-2020 സാമ്പത്തിക വർഷത്തിൽ 2000 രൂപയുടെ ഒറ്റ നോട്ടുകൾ പോലും അടിച്ചിട്ടില്ലെന്നും ആർബിഐയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ആളുകൾ ആവശ്യപ്പെടുന്ന നോട്ടുകൾ കൂടുതൽ അച്ചടിക്കാനാണ് തീരുമാനം. ജനങ്ങൾ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്ന നോട്ടുകൾ ഏതെന്ന് കണ്ടെത്താൻ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സർവ്വേ നടത്താന്‍ തീരുമാനിച്ചു.