Friday 20 October 2017

ബോഫോഴ്‌സ് കേസില്‍ പുനഃരന്വേഷണം

By sruthy sajeev .11 Aug, 2017

imran-azhar


ന്യൂഡല്‍ഹി: ബോഫോഴ്‌സ് കേസില്‍ പുനഃരന്വേഷണമാകാമെന്ന് സിബിഐ. ആറംഗ പാര്‍ലമെന്ററി പാനലിനെയാണ് സിബിഐ ഈ വിവരം അറിയിച്ചത്. പ്രതിരോധ വകുപ്പിന്റെ പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് കേസിലെ പുനഃരന്വേഷണ സാധ്യത തേടിയത്. സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങിയതിലെ അഴിമതിയാണ് ബോഫോഴ്‌സ് കേസിലൂടെ പുറത്ത് വന്നത്. 1989ലെതെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ പരാജയത്തിനിടയാക്കിയതും ബോഫോഴ്‌സ് കേസായിരുന്നു. അതേസമയം കേസില്‍ പുനഃരന്വേഷണം നടത്താനുള്ള നീക്കം രാഷ്ര്ടീയ പ്രേരിതമാണെന്ന്കോണ്‍ഗ്രസ് വൃത്തങ്ങള്‍ അഭിപ്രായപെ്പട്ടു.