Thursday 27 January 2022




റിയാലിറ്റി ഷോ ബാലതാരം സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു, പരിക്കുകളോടെ അമ്മ ആശുപത്രിയില്‍

By Avani Chandra.15 Jan, 2022

imran-azhar

 

ബെംഗളൂരു: അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കന്നഡ റിയാലിറ്റി ഷോ ബാലതാരം സമന്‍വി രൂപേഷ് (6) അപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ കനകപുരറോഡിലെ വജറഹള്ളി ക്രോസില്‍ 223-ാം നമ്പര്‍ മെട്രോ തൂണിനു സമീപം ടിപ്പര്‍ സ്‌കൂട്ടറിലിടിച്ചാണ് അപകടം. ടെലിവിഷന്‍ താരമായ അമ്മ അമൃത നായിഡുവിനെ(34) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമന്‍വിയുടെ അച്ഛന്‍ രൂപേഷ് ഹുളിമാവില്‍ ട്രാഫിക് വാര്‍ഡനാണ്.

 

ഷോപ്പിങ്ങിനു ശേഷം അമൃതയും സമന്‍വിയും സ്‌കൂട്ടറില്‍ വീട്ടിലേക്കു പോവുകയായിരുന്നു. ഈ സമയം കൊനനകുണ്ഡെ ക്രോസില്‍ നിന്ന് നൈസ് റോഡിലേക്ക് അമിതവേഗതയില്‍ വരികയായിരുന്ന ട്രക്ക് സ്‌കൂട്ടറിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും റോഡില്‍ വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമന്‍വിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ സമന്‍വിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

 

ടിപ്പര്‍ ഡ്രൈവര്‍ മഞ്‌ജെ ഗൗഡയെ കുമാരസ്വാമിലേ ഔട്ട് ട്രാഫിക് പോലീസ് അറസ്റ്റു ചെയ്തു. പ്രമുഖ ഹരികഥ കലാകാരന്‍ ഗുരുരാജുലുവിന്റെ കൊച്ചു മകളാണ് സമന്‍വി. 'നന്നമ്മ സൂപ്പര്‍ സ്റ്റാര്‍' റിയാലിറ്റി ഷോയിലെ മികച്ച മത്സരാര്‍ഥിയായിരുന്നു സമന്‍വി.