By sruthy sajeev .24 Jun, 2017
ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതി കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ചു. ഡല്‍ഹിയിലെ മംഗോള്‍പുരി മേഖലയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. തെരുവു കച്ചവടക്കാരനായ രവി എന്ന യുവാവാണ് ആക്രമിക്കപെ്പട്ടത്. ഇയാളെ ഡല്‍ഹിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയും രവിയും തമ്മില്‍ നാലു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. അടുത്തിടെ യുവതി
വിവാഹ കാര്യത്തെ കുറിച്ച് സംസാരിച്ചപേ്പാള് രവി വീട്ടുകാര്‍ സമ്മതിക്കിലെ്ളന്ന കാരണം പറഞ്ഞ് ഒഴിഞ്ഞുമാറി. കഴിഞ്ഞ ദിവസം രവിയുടെ വീട്ടിലെത്തിയ യുവതി രവിയുമായി തര്‍ക്കത്തില്‍ ഏര്‍പെ്പട്ടു. തര്‍ക്കത്തിനിടെ യുവതി രവിയെ ബാത്ത്റൂമിലേക്കു തള്ളിയിട്ടു. രവിയെ വിവസ്ത്രനാക്കിയശേഷം ലൈംഗിക ബന്ധത്തില്‍ ഏര്പെ്പടാന് നിര്‍ബന്ധിച്ചു. രവി ഇതിനു വിസമ്മതിച്ചപേ്പാള് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് യുവതി രവിയുടെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു.
യുവതിയുടെ സഹോദരനും സഹോദര ഭാര്യയും വീട്ടിലെത്തിയിരുന്നെങ്കിലും ഇവര്‍ യുവതിയെ പ്രോത്സാഹിപ്പിക്കുകയാണുണ്ടായതെന്ന് രവി പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. ആക്രമണത്തിനുശേഷം നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ രവിയെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തിനുശേഷം യുവതിയും കുടുംബവും ഒളിവില്‍ പോയി. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.