Thursday 27 June 2019




പി സി ജോർജിന് ഡൽഹിയിൽ എത്താൻ യാത്രാ ബത്ത നൽകാമെന്ന് രേഖാ ശർമ്മ

By Sooraj Surendran.01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണത്തിന് പരാതി നൽകിയ എം എൽ എ പി സി ജോർജിന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മയുടെ മറുപടി. കന്യാസ്ത്രീയെ പരസ്യമായി അപമാനിച്ച പി സി ജോർജിനോട് ദേശീയ വനിതാ കമ്മീഷൻ ഡൽഹിയിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. എന്നാൽ വനിതാ കമ്മീഷനോട് പിസി ജോർജ് പ്രതികരിച്ചത് ഒന്നുകിൽ വനിതാ കമ്മീഷൻ ഇവിടെ വരട്ടെ എന്നും അല്ലെങ്കിൽ ഡൽഹിയിലേക്ക് പോകുവാൻ യാത്ര ബത്ത വേണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടിരുന്നു. കന്യാസ്ത്രീയെ അപമാനിച്ച വിഷയത്തിൽ പി സി ജോർജിൽ നിന്നും ഇത്രയേ പ്രതീക്ഷിക്കുന്നുള്ളു എന്ന് രേഖാ ശർമ്മ പറഞ്ഞു. വനിതാ കമ്മീഷന്റെ സമൻസിന് പി സി ജോർജിന്റെ മറുപടി വനിതാ കമ്മീഷന് തന്നെ ഒന്നും ചെയ്യാനാകില്ലെന്നും അവരെന്നാ മൂക്ക്ചെത്തുമോ? എന്നുമായിരുന്നു. അതേസമയം പി കെ ശശിക്കെതിരെ യുവതി പരാതി നൽകിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. കന്യാസ്ത്രീയുടെ പരാതിയിൽ സർക്കാരിന്റെ മെല്ലെപ്പോക്ക് നയത്തെയും രേഖാ ശർമ്മ വിമർശിച്ചു.