Thursday 26 April 2018

പാ​പ്പാ​ത്തി​ച്ചോ​ല​യി​ൽ സ്ഥാപിച്ച മരക്കുരിശ് നീക്കി

By BINDU PP.22 Apr, 2017

imran-azhar

 

 

മൂന്നാർ: സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ റവന്യൂ വകുപ്പ് ഒഴിപ്പിച്ചതിനു പിന്നാലെ വീണ്ടും സ്ഥാപിച്ച കുരിശ് നീക്കം ചെയ്തു. കുരിശ് വച്ചവർ തന്നെയാണ് നീക്കം ചെയ്തതെന്നാണ് വിവരം. നേരത്തെ പോളിച്ച കുരിശ് ഉണ്ടായിരുന്ന അതേ സ്ഥലത്താണ് അഞ്ച് അടി ഉയരമുള്ള മരക്കുരിശ് സ്ഥാപിച്ചിരുന്നത്. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിന്‍റെ ഭാഗമായി പാപ്പാത്തിച്ചോലയിലെ കൈയേറ്റവും ഒഴിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥർ കുരിശ് തകർത്ത നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി രംഗത്ത് വരികയും ഒഴിപ്പിക്കൽതന്നെ നിർത്തിവയ്പ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇവിടെ വീണ്ടും കുരിശ് പ്രത്യക്ഷപ്പെട്ടത്. പക്ഷേ ഇത് സ്ഥാപിച്ചതാരാണെന്നു അറിവായിരുന്നില്ല.