Friday 22 February 2019


വിവാദ പരാമർശം: എംഎൽഎക്കെതിരെ സബ് കളക്ടർ റിപ്പോർട്ട് നൽകി

By Sooraj Surendran .11 Feb, 2019

imran-azhar

 

 

ഇടുക്കി: മൂന്നാറിലെ അനധികൃത നിർമാണവുമായി ബന്ധപ്പെട്ട് പരിശോധന നടത്താനെത്തിയ ദേവികുളം സബ് കളക്ടർ രേണു രാജിനെ മോശം വാക്കുകൾ ഉപയോഗിച്ച് പരസ്യമായി അവഹേളിച്ച സംഭവത്തിൽ എംഎൽഎ എസ്.രാജേന്ദ്രനെതിരെ കളക്ടർ രേണു രാജ് റിപ്പോർട്ട് സമർപ്പിച്ചു. എംഎൽഎ ഔദ്യോഗിക കൃത്യനിർവ്വഹണത്തെ തടസപ്പെടുത്തിയെന്നും വ്യക്തിഹത്യ നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ചീഫ് സെക്രട്ടറിക്കും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കുമാണ് സബ് കളക്ടർ രേണു രാജ് റിപ്പോർട്ട് സമർപ്പിച്ചത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സംഭവത്തിലാണ് സബ് കളക്ടറെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ച് സംസാരിച്ചത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടുമെന്നും ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ എന്നുമായിരുന്നു എസ് രാജേന്ദ്രന്‍ എം.എൽ.എയുടെ പരാമർശങ്ങൾ.