Wednesday 20 June 2018

റിപ്പബ്ളിക് ദിനം: കനത്ത സുരക്ഷയില്‍ ഡല്‍ഹി

By praveen prasannan.25 Jan, 2018

imran-azhar

ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനമായ ഡല്‍ഹി. പരേഡിനുള്ള പരിശീലനം ഇടവിട്ട് നടക്കുന്നുണ്ട്.


ഇന്ത്യ ഗേറ്റിലും പരിസരത്തും മുന്‍വര്‍ഷങ്ങളിലേതു പോലെ കര, വ്യോമ, നാവിക സേനകള്‍ പരേഡ് പരിശീലിക്കുന്നു. ഇത് കാരണം ഇന്ത്യ ഗേറ്റിനടുത്തേക്ക് പ്രവേശനം ഭാഗികമായി തടഞ്ഞിട്ടുണ്ട്.

അതിനാല്‍ സഞ്ചാരികള്‍ക്ക് പുറത്ത് റോഡില്‍ നിന്ന് നോക്കി ചിത്രങ്ങളെടുത്ത് മടങ്ങേണ്ടി വരും. തായ് ലന്‍ഡ്, വിയറ്റ് നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപൂര്‍, മ്യാന്മാര്‍, കംബോഡിയ ലാവോസ്, ബ്രൂണയ് എന്നീ ആസിയാന്‍ രാഷ്ട്രതത്തലവന്മാരാണ് റിപ്പബ്ളിക് ദിനത്തില്‍ വിശിഷ്ടാതിഥികള്‍.

രാജ്യതലസ്ഥാനത്ത് കനത്ത തണുപ്പും മൂടല്‍മഞ്ഞുമുണ്ടെങ്കിലും പരിശീലനം മുറയ്ക്ക് നടക്കുന്നുണ്ട്. സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.