Wednesday 23 January 2019


രക്ഷാപ്രവര്‍ത്തകര്‍ അഭയാര്‍ത്ഥികളെ നടുക്കടലില്‍ ഉപേക്ഷിച്ചു

By Kavitha J.01 Jan, 1970

imran-azhar

 

ട്രിപ്പോളി: രക്ഷാപ്രവര്‍ത്തനത്തിന് മെഡിറ്ററേനിയന്‍ സമുദ്രത്തിലെത്തിയ ലിബിയന്‍ തീരസംരക്ഷണ സേന മൂന്ന് അഭയാര്‍ഥികളെ നടുക്കടലില്‍ ഉപേക്ഷിച്ചത് രൂക്ഷവിമര്‍ശനം നേരിടുന്നു. തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. യൂറോപ്പിലേക്കുള്ള 158 അഭയാര്‍ഥികളെ രക്ഷിച്ചതിന് ശേഷമാണ്, രണ്ടു സ്ത്രീകളെയും ഒരു കുട്ടിയെയും ഇവര്‍ നടുക്കടലില്‍ ഉപേക്ഷിച്ചത്. ഇവരില്‍ ഒരു സ്ത്രീയും കുട്ടിയും മരിച്ചു. ആഫ്രിക്കയിലേക്കു തിരികെ കൊണ്ടുപോകാനായി എത്തിച്ച ബോട്ടില്‍ കയറാന്‍ വിസമ്മതിച്ചതാണ് ഇവരെ ഉപേക്ഷിക്കാന്‍ കാരണമെന്നാണ് സൂചന. അതേ സമയം, രണ്ടാമത്തെ സ്ത്രീയെ രക്ഷപെടുത്തിയതായി സ്‌പെയിന്‍ ആസ്ഥാനമായ മറ്റൊരു രക്ഷാപ്രവര്‍ത്തക ഗ്രൂപ്പ് അറിയിച്ചു. കൂടാതെ ഇതിന്റെ ഇവര്‍ പോസ്റ്റു ചെയ്തു.