Thursday 24 August 2017

റസിഡന്റ് ഡോക്ടര്‍മാരുടെ വിദേശ റിക്രൂട്‌മെന്റ് നിര്‍ത്തിവെക്കാന്‍ തീരുമാനം

By Greeshma.G.Nair.16 May, 2017

imran-azhar

 

 

 

സൗദി അറേബ്യ: റസിഡന്റ് ഡോക്ടര്‍മാരുടെ വിദേശ റിക്രൂട്‌മെന്റ് നിര്‍ത്തിവെക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ആരോഗ്യ മേഖലയില്‍ കൂടുതല്‍ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് റസിഡന്റ് ഡോക്ടര്‍മാരെ വിദേശത്തു നിന്നു റിക്രൂട് ചെയ്യുന്നത് നിര്‍ത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിലെ എച്ച് ആര്‍ ഡയറക്ടര്‍ ഡോ.ആയിദ് അല്‍ഹാരിസിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.


ആരോഗ്യ മേഖലയില്‍ കൂടുതല്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന് തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ സംയുക്ത പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി വിദേശ ഡെന്റല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തിവെക്കും. പൊതു, സ്വകാര്യ മേഖലയില്‍ ഡെന്റല്‍ ഡോക്ടര്‍മാര്‍ക്ക് വിസ അനുവദിക്കില്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.