By Sooraj Surendran .21 May, 2019
തിരുവനന്തപുരം: സ്ത്രീകൾക്കായി പുതിയ പദ്ധതിയൊരുക്കി നഗരസഭാ. നഗരത്തിലെത്തുന്ന സ്ത്രീകൾക്കായി വിവിധോദ്ദേശ്യ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നു. കിഴക്കേകോട്ട ഗാന്ധിപാർക്ക്, മെഡിക്കൽ കോളേജ്, പട്ടം, കേശവദാസപുരം എന്നിവിടങ്ങളിലാണ് 80 ലക്ഷം രൂപ ചിലവിൽ വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കാൻ നഗരസഭാ പദ്ധതിയിടുന്നത്. ട്തിരുവനന്തപുരം വികസന അതോറിറ്റിക്കാണ് നിർമ്മാണ ചുമതല. ടോയ്ലറ്റ്, ക്ലോക്ക് റൂം, കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യം എന്നിവ വിശ്രമകേന്ദ്രങ്ങളിലുണ്ടാകും. "സ്ത്രീസൗഹൃദ വിശ്രമകേന്ദ്രങ്ങൾ കാലങ്ങളായുള്ള നഗരത്തിന്റെ ആവശ്യമാണ്. അത് ഉടനെ യാഥാർഥ്യമാക്കും നഗരസഭയുടെ അടുത്ത യോഗത്തിൽ പദ്ധതിക്ക് അംഗീകാരം ലഭിക്കും" നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ പറഞ്ഞു. നിത്യേന നഗരത്തിലെത്തുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിശ്രമകേന്ദ്രങ്ങൾ കൂടുതൽ ഗുണം ചെയ്യും.