Thursday 21 September 2017

ദിലീപിനെ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം

By praveen prasannan.08 Sep, 2017

imran-azhar

കൊച്ചി: നടിയ പീഡിപ്പിച്ച് അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ആരോപണം നേരിടുന്ന നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം. ഇനി മുതല്‍ കുടുംബാംഗങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കും മാത്രമേ നടനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുകയുള്ളൂ.

സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ ആള്‍ക്കാര്‍ ദിലീപിനെ കാണാന്‍ എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. നിയന്ത്രണത്തെ തുടര്‍ന്ന് എട്ട് പേര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു.

കഴിഞ്ഞ ദിവസങ്ങളീല്‍ ഗണേഷ് കുമാര്‍ എം എല്‍ എ അടക്കം ജയിലിലെത്തിയിരുന്നു. പിന്നാലെ നടന്‍ വിജയരാഘവന്‍, നിര്‍മ്മാതാവ് രഞ്ജിത് , നടനും പ്രോഡക്ഷന്‍ എക്സിക്യൂട്ടീവുമായ നന്ദു തുടങ്ങിയവരും ദിലീപിനെ സന്ദര്‍ശിച്ചു.

മറ്റ് തടവുകാര്‍ക്ക് ഇല്ലാത്ത പരിഗണന ദിലീപിന് നല്‍കുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് നിയന്ത്രണം കൊണ്ടു വന്നത്.