Tuesday 20 November 2018


അവിവാഹിതരെ ആദരിക്കണം: ബാബാ രാംദേവ്

By Sooraj Surendran.04 Nov, 2018

imran-azhar

 

 

ന്യൂ ഡൽഹി: അവിവാഹിതരെ ആദരിക്കണമെന്ന് ബാബാ രാംദേവ്. താൻ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിട്ടില്ലെന്നും, സ്വന്തമായൊരു ബ്രാൻഡ് സൃഷ്ടിച്ചെടുക്കാൻ സാധിച്ചെന്നും, ഇതിലൂടെ 2050 ആകുമ്പോൾ രാജ്യത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നും ബാബാ രാംദേവ് കൂട്ടിച്ചേർത്തു. അതേസമയം രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളുടെ വോട്ടവകാശം എടുത്ത് കളയണമെന്നും രാംദേവ് ആവശ്യപ്പെട്ടു. അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങില്ലെന്നും താൻ എല്ലാ രാഷ്ട്രീയ കക്ഷികൾക്കുമൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ തന്നെപ്പോലെ അവിവാഹിതരായ ആളുകൾക്കു പ്രത്യേക ആദരം നൽകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.