Wednesday 19 September 2018



വെള്ളക്കെട്ടിലായിരുന്ന ആലപ്പുഴ-ചങ്ങനാശേരി റോഡ് ഗതാഗതയോഗ്യമായി

By uthara.12 Sep, 2018

imran-azhar

ആലപ്പുഴ : കടുത്ത പ്രളയം കാരണം വെള്ളകെട്ടുണ്ടായ ആലപ്പുഴ-ചങ്ങനാശേരി റോഡ് ഗതാഗതയോഗ്യമായി മാറി .ഗതാഗതയോഗ്യമായ റോഡ് മാറിയെങ്കിലും വെള്ളക്കെട്ട് കിടന്നിരുന്ന കുഴികൾ അപകട സാധ്യത കൂടുന്നു .എന്നാൽ റോഡിലെ കുഴിയടക്കൽ എല്ലായിടത്തും നടക്കുന്നില്ല എന്നും യാത്രക്കാർ പറയുന്നു .കോട്ടയവും ആലപ്പുഴയെയും ഒന്നിപ്പിക്കുന്ന ഒരു പ്രധാന റോഡ് ആണ് ചങ്ങനാശേരി റോഡ് .എന്നാൽ റോഡ് മുഴുവനും കുഴികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് .ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരിക്കുന്നതിന് ഭാഗമായി വിളിച്ച ഇ ടെണ്ടര്‍ നടപടികളുടെയും കാലാവധി ഇന്ന് കൊണ്ട് അവസാനിക്കുകയാണ് .