Tuesday 19 March 2024




ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു

By Sooraj S.18 Jun, 2018

imran-azhar

 

 

വെള്ളയമ്പലം: വെള്ളയമ്പലം - ശാസ്തമംഗലം റോഡിലാണ് അപകടം നടന്നത്. ശാസ്തമംഗലത്തുനിന്നും വെള്ളയമ്പലത്തിലേക്ക് പോകുകയായിരുന്ന കാറിന്റെ ടയർ പൊട്ടിയാണ് അപകടം ഉണ്ടായത്. ടയർ പൊട്ടിയതോടെ കാറിന്റെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറുവശത്തേക്ക് മറിയുകയായിരുന്നു. തുടർന്ന് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനും കാർ ഓടിച്ചിരുന്നയാൾക്കും പരിക്ക് പറ്റിയിട്ടുണ്ട്. തുടർന്ന് ഇവരെ എസ് കെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഏകദേശം അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. തുടർന്ന് പോലീസുകാരും നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനരാരംഭിച്ചത്.