Saturday 23 March 2019


വൈത്തിരിയിൽ ബൈക്കിൽ ലോറിയിടിച്ച് നാലരവയസുകാരന് ദാരുണാന്ത്യം

By Sooraj Surendran.13 Mar, 2019

imran-azhar

 

 

വയനാട്: വൈത്തിരിയിൽ ബൈക്കിൽ ലോറിയിടിച്ച് നാലരവയസുകാരന് ദാരുണാന്ത്യം. ഇന്ന് വൈകുന്നേരം നാല് മണിക്ക് വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. വൈത്തിരി പുല്ലോത്ത് റാഫിയുടെ മകന്‍ റാസി മുഹമ്മദ് ഹംസയാണ് അപകടത്തിൽ മരിച്ചത്. അമിത വേഗതയിലെത്തിയ ലോറി ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്കിന് പിൻവശത്ത് ഇടിക്കുകയായിരുന്നു. സ്‌കൂൾ വിട്ട ശേഷം പിതൃ സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്തു. ഇവരോടൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്ന മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.