Monday 25 June 2018

വീട്ടിൽ അതിക്രമിച്ചു കയറി മോഷണം

By Sooraj.13 Jun, 2018

imran-azhar

 

 


ചവറ: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ അക്രമങ്ങൾക് ഒരു പഞ്ഞവുമില്ല. കൊള്ളയും പണത്തിനുവേണ്ടിയുള്ള കൊലയും തുടർക്കഥകളാകുകയാണ് നമ്മുടെ നാട്ടിൽ. പന്മലയിലാണ് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. പന്മന പുത്തന്‍ചന്തയിലെ രാജന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത് രാജൻ വിഴിഞ്ഞം തുറമുഖ എന്‍ജീനിയര്‍ കൂടിയാണ്. അവിചാരിതമായി രാത്രിയിൽ രാജന്റെ വീട്ടിൽ എത്തിയ സഹോദരൻ ഓമനക്കുട്ടനാണ് മോഷണശ്രമം നടന്നതായി പോലീസിനോട് പറഞ്ഞത്. തുടർന്ന് ചവറ സ്റ്റേഷനിൽ നിന്നും പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമാന സംഭവം മറ്റൊരു സ്ഥലത്തും ഉണ്ടായി,വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയായ അധ്യാപികയെ കെട്ടിയിട്ട് കൊള്ളയടിച്ചു. ഇതിനു ശേഷമാണ് ഇങ്ങനൊരു സംഭവം നടന്നത്. വീട്ടിനുള്ളില്‍ അലമാരയില്‍ ഉണ്ടായിരുന്ന 2000 രൂപ മോഷണം പോയതായി വീട്ടുടമ പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പന്മനയിൽ ഒരു സംഘം വീട് കുത്തിത്തുറന്ന് അക്രമങ്ങൾ നടത്തിയിരുന്നു.