Sunday 18 April 2021




റോഹ്തക് ഗുസ്തി കേന്ദ്രത്തിലെ വെടിവയ്പ്പ്; മുഖ്യപ്രതി പിടിയില്‍

By Rajesh Kumar.13 Feb, 2021

imran-azhar

 

ന്യൂഡല്‍ഹി: റോഹ്തകിലെ ഗുസ്തി കേന്ദ്രത്തില്‍ വെള്ളിയാഴ്ച നടന്ന വെടിവയ്പ്പിലെ മുഖ്യ പ്രതി അറസ്റ്റില്‍. ഗുസ്തി പരിശീലകനായ സുഖ് വീന്ദറിനെയാണ് ഡല്‍ഹിയിലെ സമായിപൂര്‍ ബദ്‌ലിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

 

വെള്ളിയാഴ്ച വൈകുന്നേരം റോഹ്തകിലെ മെഹര്‍ സിങ് അഖാദയിലാണ് വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

കോളജ് ഉദ്യോഗസ്ഥന്‍ മനോജ് മാലിക്, ഭാര്യ സാക്ഷി മാലിക്, ഗുസ്തി പരിശീലകന്‍, സതീഷ്, ഒരു വനിത ഗുസ്തി താരം എന്നിവരാണ് കൊല്ലപ്പെട്ടത്.

 

കേസില്‍ നേരത്തെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.

 

വ്യക്തിവൈരാഗ്യമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പൊലീസ് സൂപ്രണ്ട് രാഹുല്‍ ശര്‍മ പറഞ്ഞു.