Friday 29 May 2020




കൊറോണ കാസര്‍കോട്ടെ രോഗിയുടെ ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു

By online desk .21 Mar, 2020

imran-azhar

 

കാസര്‍കോട്: കൊറോണ ബാധിതനായ രോഗി സഞ്ചരിച്ച ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു. യാത്രയുടെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ രോഗി തയ്യാറാകാത്തമൂലമാണ് ഭാഗിക റൂട്ട്മാപ്പ് പുറത്തുവിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.മാർച്ച് പന്ത്രണ്ടാം തിയ്യതിമുതൽ പത്തൊൻപതാം തിയ്യതിവരെയുള്ള റൂട് മാപ് ആണ് പുറത്തുവിട്ടിരിക്കുന്നത് എന്നാൽ റൂട്ട് മാപ് നിർമാണത്തിനായി രോഗി സഹകരിക്കാത്തതിനാൽ പൂർണ്ണമായ റൂട്മാപ്പ് നിർമിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.മലപ്പുറം കോഴിക്കോട് കാസര്‍കോട് ജില്ലകളില്‍ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.

 

1

 

 

 

3