Wednesday 23 October 2019




'ഭാവിയിലെ ഇന്ത്യ' ആർ എസ് എസ് പരിപാടിയിൽ രാഹുൽ ഗാന്ധിയെ ക്ഷണിക്കാൻ സാധ്യത

By Sooraj S.01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: ആർ എസ് എസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ആർ എസ് എസ് 'ഭാവിയിലെ ഇന്ത്യ' എന്ന തങ്ങളുടെ പരിപാടിയിലേക്ക് ക്ഷണിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രാജ്യത്തെ എല്ലാ സംവിധാനങ്ങളും പിടിച്ചെടുക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത് തുടങ്ങി ഒട്ടേറെ വിമർശനങ്ങൾ ആർ എസ് എസിനെതിരെ രാഹുൽ ഗാന്ധി നടത്തിയിരുന്നു. സെപ്റ്റംബർ 17 മുതൽ 19 വരെ ഡൽഹിയിൽ വെച്ചാണ് 'ഭാവിയിലെ ഇന്ത്യ' എന്ന പരിപാടി നടക്കാനിരിക്കുന്നത്. എന്നാൽ ഗാന്ധി വധത്തിൽ ആർ എസ് എസിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ക്ഷണം സ്വീകരിക്കുമോ ഇല്ലയോ എന്നാണ് കണ്ടറിയേണ്ടത്.