Saturday 24 September 2022




റിസര്‍വ് സൈന്യത്തെ സജ്ജമാക്കുമെന്ന് പുട്ടിന്‍; വിമാനങ്ങളില്‍ രാജ്യം വിടാനൊരുങ്ങി ജനങ്ങള്‍

By priya.22 Sep, 2022

imran-azhar


ന്യൂഡല്‍ഹി: റിസര്‍വ് സൈന്യത്തെ സജ്ജമാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ രാജ്യത്ത് നിന്ന് പുറത്തേക്കു പോകാനുള്ള വിമാനടിക്കറ്റുകള്‍ വന്‍തോതില്‍ വിറ്റഴിഞ്ഞു.

 

ടിക്കറ്റ് നിരക്ക് വര്‍ധിച്ചു. പുട്ടിന്‍ അഭിസംബോധന ചെയ്തതിന് പിന്നാലെ പട്ടാളനിയമം നടപ്പാക്കിയേക്കുമെന്ന ആശങ്കയും രാജ്യത്ത് പടരുന്നുണ്ട്. 18-65 വയസ്സിന് ഇടയിലുള്ളവര്‍ രാജ്യം വിടുന്നതു വിലക്കിയിട്ടുണ്ട്.


യുക്രൈനില്‍ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി 3 ലക്ഷം റിസര്‍വ് സൈനികരോട് ഉടന്‍ സേവനത്തിനെത്താന്‍ പുട്ടിന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് രാജ്യത്തുനിന്ന് കിട്ടിയ വിമാനങ്ങളില്‍ സ്ഥലംവിടാന്‍ ജനങ്ങള്‍ തയാറായത്.

 

ഇതിന്റെ ഡേറ്റ ഉപയോഗിച്ചുള്ള വീഡിയോ, ആഗോള ഫ്‌ലൈറ്റ് ട്രാക്കിങ് സര്‍വീസ് ആയ ഫ്‌ലൈറ്റ് റഡാര്‍ 24 പുറത്തുവിട്ടിരുന്നു. വിഡിയോയില്‍ റഷ്യയില്‍നിന്നു പുറത്തേക്കുള്ള വിമാനങ്ങളുടെ പോക്ക് വ്യക്തമായി അറിയാനാകും.