Saturday 06 June 2020




ചൈനക്ക് പുറമേ കോവിഡ് രോഗികൾക്ക് പ്രത്യേക ആശുപത്രി പണിത് റഷ്യയും

By online desk.17 Mar, 2020

imran-azhar

 


മോസ്കോ: ചൈനക്ക് പുറമേ കോവിഡ് രോഗികൾക്ക് പ്രത്യേക ആശുപത്രി പണിത് റഷ്യയും. കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രി പണിയുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പുതിയതായി പണി കഴിപ്പിക്കുന്ന ആശുപത്രിയിൽ 500 ബെഡുകൾക്കുള്ള സൗകര്യമാണ് ഉള്ളതെന്ന് മോസ്‌കോ ഡെപ്യൂട്ടി മേയർ അനസ്റ്റാഷ്യ റകോവ അറിയിച്ചു.

 

അതേസമയം, റഷ്യയിൽ ഇതുവരെ 93 കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോസ്കോയിലാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോസ്കോ കഴിഞ്ഞാൽ സെന്റ് പീറ്റേഴ്സ് ബർഗിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.