Thursday 27 June 2019




റഷ്യൻ ഗ്ലൈഡർ 'അവങ്കാർഡ്' ഇനി ആയുധശേഖരങ്ങളുടെ തലവൻ

By Sooraj Surendran.27 Dec, 2018

imran-azhar

 

 

മോസ്‌കോ: റഷ്യ കണ്ടുപിടിച്ച പുതിയ ഗ്ലൈഡറായ 'അവങ്കാർഡി'ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. റഷ്യയുടെ ആയുധശേഖരങ്ങളിൽ ഒരു മുതൽക്കൂട്ടായിരിക്കും 'അവങ്കാർഡ്'. തെക്കു പടിഞ്ഞാറൻ റഷ്യയിലാണ് അവങ്കാർഡിന്റെ അവസാനഘട്ട വിക്ഷേപണം നടന്നത് ശബ്ദത്തേക്കാൾ 20 മടങ് വേഗത്തിൽ സഞ്ചരിക്കാനാകും എന്നതാണ് അവങ്കാർഡി'ന്റെ പ്രത്യേകത. മിസൈൽ പ്രതിരോധ സംവിധാ നങ്ങളുടെ കണ്ണിൽപ്പെടാതെ ലക്ഷ്യസ്ഥാനത്ത് എത്താനാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഹൈപ്പർസോണിക് വേഗത്തിലാണ് അവങ്കാർഡ് സഞ്ചരിക്കുക. ലോകത്തിന്റെ ഏതു ഭാഗത്തുള്ള ലക്ഷ്യവും അവാങ്കാർഡിന് അരമണിക്കൂറിനകം തകർക്കാനാകുമെന്നും റഷ്യ അവകാശപ്പെടുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചിരുന്നു.